അധ്യാപകര്‍ക്കായി റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍സ് കോഴ്‌സ്

Posted on Aug 17, 11:43AMസംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് സെന്റര്‍ ഫൊര്‍ ഇംഗ്ലീഷ്, അധ്യാപകര്‍ക്കായി റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍സ് കോഴ്‌സ് സംഘടിപ്പിക്കും.

കോണ്‍ടാക്ട് ക്ലാസുകള്‍, വിദ്യാലയങ്ങളില്‍ നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍, ഗവേഷണ പ്രബന്ധരചന എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് (ഹൈസ്‌കൂള്‍, പ്രൈമറി) അപേക്ഷിക്കാം.

ചീഫ് ട്യൂട്ടര്‍, ഡിസ്ട്രിക്ട് സെന്റര്‍ ഫൊര്‍ ഇംഗ്ലീഷ്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ആഗസ്റ്റ് 24. ഇ-മെയില്‍ വഴിയും അപേക്ഷിക്കാം email - dcetvm@gmail.com.

Back to Top