നിയമസഭ മാധ്യമങ്ങളില്‍ പ്രദര്‍ശനം 18-ന് സമാപിക്കും

Posted on Aug 17, 11:42AMനിയമനിര്‍മ്മാണ സഭയുടെ 125-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തില്‍ നടന്നുവരുന്ന നിയമസഭ മാധ്യമങ്ങളില്‍ ദൃശ്യ-ശ്രാവ്യ-പുസ്തക പ്രദര്‍ശനം 18-ന് സമാപിക്കും.

18ന് വൈകുന്നേരം 6.30ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, പ്രദര്‍ശനത്തില്‍ പങ്കെടുത്ത മാധ്യമങ്ങളെ ആദരിക്കും. 12-ന് ആരംഭിച്ച വിജ്ഞാനപ്രദമായ പ്രദര്‍ശനം അനേകംപേരെ ആകര്‍ഷിച്ചു.

നിയമ നിര്‍മ്മാണ സഭയുടെ 125 വര്‍ഷത്തെ ചരിത്രം വെളിപ്പെടുത്തുന്ന പ്രദര്‍ശനം, ഈ സമയങ്ങളില്‍ പത്രമാധ്യമങ്ങള്‍ നിയമസഭയെ എങ്ങിനെ വീക്ഷിച്ചു എന്ന് അറിയുവാനുള്ള സന്ദര്‍ഭം ഒരുക്കി.

മികച്ച പുസ്തകങ്ങള്‍ സ്വന്തമാക്കാനും കാഴ്ചക്കാര്‍ക്ക് അവസരമുണ്ട്.

Back to Top