ഭക്ഷ്യാധിഷ്ഠിത വ്യവസായത്തില്‍ സൗജന്യ പരിശീലനം

Posted on Aug 17, 11:41AMസെന്റര്‍ ഫൊര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് സംഘടിപ്പിക്കുന്ന ആറ് ആഴ്ച നീണ്ടു നില്‍ക്കുന്ന സൗജന്യ ഭക്ഷ്യാധിഷ്ഠിത വ്യവസായ സംരംഭകത്വ പരിശീലന പരിപാടി സെപ്തംബര്‍ ആദ്യവാരം സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആരംഭിക്കും.

പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള 18 നും 45 നും മദ്ധ്യേ പ്രായമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ വിശദമായ ബയോഡാറ്റ, ഫോണ്‍ നമ്പര്‍, തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന വ്യവസായം, പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്ന ജില്ല എന്നിവ സഹിതം ആഗസ്റ്റ് 30 നകം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ (ഇ.ഡി.പി.), സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, തിരുവനന്തപുരം-695014 (ഫോണ്‍ 0471-2320101, 2328693.

ഫാക്‌സ് 0471-2331253 ഇ-മെയില്‍ cmdtvm@dataone.in വിലാസത്തില്‍ നല്‍കാം.

Back to Top