തൊഴില്‍ പരിശീലനവും വായ്പയും

Posted on Aug 17, 11:40AMഅഖിലേന്ത്യാ ഖാദിഗ്രാമ വ്യവസായ കമ്മീഷന്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലുള്ള ഖാദി ഗ്രാമോദ്യോഗ് ട്രെയിനിങ് സെന്ററില്‍ 13 കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു.

പരിശീലനത്തിനുശേഷം ഖാദിഗ്രാമ വ്യവസായ കമ്മീഷന്‍, ഖാദി ബോര്‍ഡ്, ഡി.ഐ.സി എന്നിവ വഴി 35 ശതമാനംവരെ തുകയുടെ സബ്‌സീഡിയോടു കൂടി ബാങ്കുകളില്‍ നിന്നും തൊഴില്‍ വായ്പകളും ലഭ്യമാക്കും.

പരിശീലനത്തിന് ചേരാനാഗ്രഹിക്കുന്നവര്‍ വെള്ളക്കടലാസില്‍ പേര്, വിലാസം, ജാതി, മതം, ജനന തീയതി, .വിദ്യാഭ്യാസ യോഗ്യത, ചേരാനാഗ്രഹീക്കുന്ന കോഴ്‌സ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പ്രിന്‍സിപ്പാള്‍, ഖാദി ഗ്രാമ വ്യവസായ പരിശീലനകേന്ദ്രം, നന്ത്യാട്ടുകുന്നം, പോസ്റ്റ് ബോക്‌സ് നമ്പര്‍ 24, വടക്കന്‍ പറവൂര്‍ പി.ഒ, എറണാകുളം ജില്ല, പിന്‍- 683 513 വിലാസത്തില്‍ ആഗസ്റ്റ് 25-നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0484 - 2508232, 2508449.

Back to Top