മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായി അഭിമുഖം : വിക്ടേഴ്‌സ് ചാനലില്‍ പരമ്പര തുടങ്ങും

Posted on Aug 17, 11:38AMകേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി കേരള പ്രസ് അക്കാദമി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്‌സ് ചാനലിന്റെ സഹകരണത്തോടെ തയ്യാറാക്കിയ അഭിമുഖ പരമ്പര ഫോര്‍ത്ത് എസ്റ്റേറ്റ് വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ആരംഭിക്കും.

പ്രമുഖ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനായ പി. വിശ്വംഭരന്റെ പത്രപ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന അഭിമുഖത്തോടെയാണ് പരമ്പര തുടങ്ങുക.

അഭിമുഖത്തിന്റെ ആദ്യഭാഗം ആഗസ്റ്റ് 18 (ഞായര്‍) രാവിലെ ഒന്‍പത് മണിക്ക് സംപ്രേഷണം ചെയ്യും. അന്ന് വൈകിട്ട് 5.30 നും ആഗസ്റ്റ് 20 (ചൊവ്വ) വൈകിട്ട് നാലിനും 21 ന് രാവിലെ 7.30 നും പുന:സംപ്രേഷണം ഉണ്ടാകും.

രണ്ടാം ഭാഗം ആഗസ്റ്റ് 25 (ഞായര്‍) രാവിലെ ഒന്‍പത് മണിക്ക് സംപ്രേഷണം ചെയ്യുമെന്നും സെക്രട്ടറി അറിയിച്ചു.

Back to Top