ഏഴാംതരം തുല്യതാ പരീക്ഷ 17നും 18നും

Posted on Aug 17, 11:37AMസാക്ഷരതാമിഷന്‍ നടത്തിവരുന്ന ഏഴാംതരം തുല്യതാ കോഴ്‌സിന്റെ ഏഴാം ബാച്ച് പരീക്ഷ ആഗസ്റ്റ് 17, 18 തീയതികളില്‍ 646 പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.

17-ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി (എഴുത്ത്, വാചാ) പരീക്ഷകളും 18-ന് സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുമാണ്.

മലയാളം, കന്നഡ ഭാഷകളിലായി എണ്ണായിരത്തിലധികം പഠിതാക്കള്‍ പരീക്ഷയില്‍ പങ്കെടുക്കും. കൂടുതല്‍ പഠിതാക്കള്‍ മലപ്പുറം ജില്ലയിലയില്‍ നിന്നുമാണ് (1306 പേര്‍).

പരീക്ഷ എഴുതുന്നതില്‍ ഏറിയ പങ്കും മുതിര്‍ന്ന പഠിതാക്കളാണ് (പ്രായം 15 മുതല്‍ 65 വരെ) എന്ന് ഡയറക്ടര്‍ ഡോ. ഗീതാ സജീവ് അറിയിച്ചു.

Back to Top