ആഗസ്റ്റ് 13, 14 തീയതികളില്‍ സെക്രട്ടേറിയറ്റിന് അവധി

Posted on Aug 13, 10:52AMസ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ റിഹേഴ്‌സല്‍ സുഗമമായി നടത്തുന്നതിനായി ആഗസ്റ്റ് 13, 14 തീയതികളില്‍ സെക്രട്ടേറിയറ്റിന് സര്‍ക്കാര്‍ അവധി നല്‍കി.

ആഗസ്റ്റ് 12, 13 തീയതികളിലാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ റിഹേഴ്‌സല്‍ നടത്താറുളളത്. എന്നാല്‍ സെക്രട്ടേറിയറ്റ് ഉപരോധം കാരണം 12 ന്റെ റിഹേഴ്‌സല്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ റിഹേഴ്‌സല്‍ നടത്തുന്നതിന് 13 നും മാര്‍ച്ച്പാസ്റ്റ് നടത്തേണ്ട സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് 14 നും സെക്രട്ടേറിയറ്റിന് (അനക്‌സ് ഉള്‍പ്പെടെ) അവധി പ്രഖ്യാപിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവായി.

Back to Top