നിയമസഭാ ഹോസ്റ്റല്‍ : പുതിയ നിയന്ത്രണങ്ങള്‍ ഇല്ല

Posted on Aug 13, 10:51AMനിയമസഭാ ഹോസ്റ്റലില്‍ പ്രത്യേകമായ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

നിയമസഭാ സാമാജികരേയും കുടുംബാംഗങ്ങളേയും പി.എ.മാരേയും നിയന്ത്രണമൊന്നുമില്ലാതെ പ്രവേശിപ്പിക്കുന്നുണ്ട്. എം.എല്‍.എമാരെ കാണാന്‍ വരുന്ന സന്ദര്‍ശകരെ മാത്രമാണ് സുരക്ഷയുടെ ഭാഗമായി പരിശോധനക്ക് വിധേയമാക്കുന്നത്.

വാഹനങ്ങളേയും പരിശോധിച്ചതിനുശേഷമേ പ്രവേശിപ്പിക്കാറുള്ളൂ. സുരക്ഷയുടെ ഭാഗമായി നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുന്നുവെന്നു മാത്രം. ഈ നിയന്ത്രണങ്ങള്‍ 2006 ഒക്ടോബര്‍ ഒന്നു മുതല്‍, മുന്‍ സ്പീക്കറുടെ കാലത്ത് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിലുള്ളതാണ്. ഇത് ഓര്‍മ്മിപ്പിക്കുക മാത്രമാണ് സെക്രട്ടറിയുടെ കത്തിലുള്ളത്. മറിച്ച് നടന്ന പ്രചരണങ്ങള്‍ തെറ്റാണ്.

രാഷ്ട്രീയ വിവാദങ്ങളുടെ വേദിയായി നിയമസഭയെയും സ്പീക്കറുടെ ഓഫീസിനേയും മാറ്റുന്നത് നിര്‍ഭാഗ്യകരവും ജനാധിപത്യത്തിന് കടുത്ത വെല്ലുവിളിയുമാണ്.

Back to Top