കശുവണ്ടി വ്യവസായബന്ധ സമിതി പുനഃസംഘടിപ്പിച്ചു

Posted on Aug 13, 10:42AMസര്‍ക്കാര്‍, തൊഴിലുടമ, തൊഴിലാളി പ്രതിനിധികള്‍ അംഗങ്ങളായി കശുവണ്ടി വ്യവസായ ബന്ധസമിതി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.

തൊഴിലാളി പ്രതിനിധികളായി എ.എ. അസീസ് എം.എല്‍.എ. (യു.ടി.യു.സി), എഴുകോണ്‍ നാരായണന്‍ (ഐ.എന്‍.ടി.യു.സി.), വി. സത്യശീലന്‍ (ഐ.എന്‍.ടി.യു.സി.) കെ.ആര്‍.വി. സഹജന്‍ (ഐ.എന്‍.ടി.യു.സി.), ജെ. മേഴ്‌സിക്കുട്ടി അമ്മ (സി.ഐ.ടി.യു.), ഇ. കാസിം (സി.ഐ.ടി.യു.), ആര്‍. ശ്രീധരന്‍പിള്ള (യു.ടി.യു.സി.-ബി), എ. ഫസലുദ്ദീന്‍ ഹക്ക് (എ.ഐ.ടി.യു.സി.), ബി. ശിവജി സുദര്‍ശന്‍ (ബി.എം.എസ്.), ചക്കാലയ്ക്കല്‍ നാസര്‍ (എസ്.ടി.യു.), എഴുകോണ്‍ സത്യന്‍ (കെ.ടി.യു.സി.ജെ) എന്നിവരും തൊഴിലുടമ പ്രതിനിധികളായി കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍, കാപ്പെക്‌സ് ചെയര്‍മാന്‍, ഗിരിധര കമ്മത്ത്, അബ്ദുല്‍ സലാം, രവീന്ദ്രന്‍നാഥന്‍ നായര്‍, കെ. മണി, അബ്ദുല്‍ സലാം, ശിവശങ്കരപിള്ള, ജോബ്രാന്‍ ജി വര്‍ഗ്ഗീസ്, ബാബു ഉമ്മന്‍, അബ്ദുല്‍ റഹുമാന്‍ കുഞ്ഞ് എന്നിവരും സര്‍ക്കാര്‍ പ്രതിനിധികളായി കൊല്ലം കാഷ്യൂ സ്‌പെഷ്യല്‍ ഓഫീസര്‍, ഫാക്ടറീസ് & ബോയ്‌ലേഴ്‌സ് ഡയറക്ടര്‍ , കൊല്ലം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എന്നിവരും അടങ്ങുന്നതാണ് സമിതി. സമിതിയുടെ കാലാവധി രണ്ട് വര്‍ഷമായിരിക്കും.

Back to Top