ജനസമ്പര്‍ക്ക പരിപാടി : എറണാകുളം ജില്ലയില്‍ പരാതികള്‍ ആഗസ്റ്റ് എട്ട് വരെ

Posted on Aug 05, 07:30PM



എറണാകുളം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പരാതികള്‍ സ്വീകരിക്കുന്നത് ആഗസ്റ്റ് എട്ട് വരെ നീട്ടി.

വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്നാണിത്. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍, കളക്ടറേറ്റുകള്‍ എന്നിവ വഴിയും പരാതി നല്‍കാം.

അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി ഫീസ് ഇടാക്കുന്നതല്ല.www.keralacm.gov.in, www.jsp.kerala.gov.inഎന്നീ വെബ്‌സൈറ്റുകള്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാം.

സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്ററില്‍ ബന്ധപ്പെടാം.

ഫോണ്‍ : 1076 (ബി.എസ്.എന്‍.എല്‍/ലാന്‍ഡ്‌ലൈന്‍) 1800425 1076 (മറ്റ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍), 0471 1076 (വിദേശത്തുനിന്നും).

Back to Top