ജനസമ്പര്‍ക്ക പരിപാടി : കോട്ടയം ജില്ലയില്‍ ഇന്നുമുതല്‍ പരാതി നല്‍കാം

Posted on Aug 05, 07:29PM



കോട്ടയം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഇന്ന് (ആഗസ്റ്റ് ആറ്) മുതല്‍ പരാതികള്‍ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍, കളക്ടറേറ്റുകള്‍ എന്നിവ വഴി പരാതികള്‍ സമര്‍പ്പിക്കാം.

അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി ഫീസ് ഇടാക്കുന്നതല്ല.www.keralacm.gov.in, www.jsp.kerala.gov.inഎന്നീ വെബ്‌സൈറ്റുകള്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാം.

സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്ററില്‍ ബന്ധപ്പെടാം. ഫോണ്‍ : 1076 (ബി.എസ്.എന്‍.എല്‍/ലാന്‍ഡ്‌ലൈന്‍) 1800425 1076 (മറ്റ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍), 0471 1076 (വിദേശത്തുനിന്നും).

Back to Top