നിയമസഭ : തപാല്‍ സ്റ്റാമ്പ് പ്രകാശനം ഏഴിന്

Posted on Aug 05, 07:27PMകേരള നിയമ നിര്‍മ്മാണ സഭയുടെ 125 വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര തപാല്‍ വകുപ്പ് സ്മാരക സ്റ്റാമ്പ് പൂറത്തിറക്കുന്നു. സ്റ്റാമ്പിന്റേയും ആദ്യ ദിനകവറിന്റേയും പ്രകാശനം ഏഴിന് രാവിലെ 9.30-ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ നടക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശാന്തി നായരില്‍ നിന്നും സ്റ്റാമ്പ് ഏറ്റുവാങ്ങും. ചടങ്ങില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കും.

കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരന്‍ എന്നിവര്‍ പങ്കെടുക്കും.

Back to Top