കര്‍ക്കിടകവാവ് : ശംഖുംമുഖത്ത് അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിഞ്ഞു

Posted on Aug 05, 07:25PMശംഖുംമുഖം ബിച്ചിലെ അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകളും അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കിയതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

വാവുബലിക്കായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്. നഗരസഭയുടെ മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളും ഡി.റ്റി.പി.സി.യുടെ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളുമാണ് ശംഖുംമുഖത്തുളളത്. ഇവയില്‍ നഗരസഭയുടെ ലൈറ്റുകള്‍ ഏറെക്കാലമായി പ്രവര്‍ത്തന രഹിതമായിരുന്നു. ഇവ ഡി.റ്റി.പി.സി. ഏറ്റെടുത്തു.

ഡി.റ്റി.പി.സിയുടെ ലൈറ്റുകളിലെ ചില ബള്‍ബുകള്‍ കാലപ്പഴക്കംമൂലം കത്തിയിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇവ ഉടന്‍ നന്നാക്കുവാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. 3.5 ലക്ഷം രൂപ ചെലവിലാണ് ഡി.റ്റി.പി.സി ഇവ പ്രവര്‍ത്തനക്ഷമമാക്കിയത്.

ഇതിനുപുറമേ, വാവുബലിയോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പും ശംഖുംമുഖത്ത് കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം ഹൈമാസ്റ്റ് ലൈറ്റുകളെല്ലാം സ്ഥിരമായി നിലനിര്‍ത്തുകയും ചെയ്യും.

ശംഖുംമുഖ തീരസൗന്ദര്യവത്ക്കരണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മഴകുറഞ്ഞാലുടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Back to Top