പത്താംതരം തുല്യത രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 17 വരെ

Posted on Aug 05, 07:23PMസംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന്റെ എട്ടാമത് ബാച്ചിലേക്ക് ആഗസ്റ്റ് 17വരെ രജിസ്‌ട്രേഷന്‍ നടത്താം.

17 വയസ്സ് പൂര്‍ത്തീകരിച്ച ഏഴാം ക്ലാസോ സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതയോ പാസായവര്‍ക്ക് ഈ കോഴ്‌സില്‍ ചേരാം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്. എസ്. എല്‍. സിക്ക് തുല്യമായ കോഴ്‌സ് പാസാകുന്നതിലൂടെ ഉപരി പഠനത്തിനും സര്‍ക്കാര്‍ ഉദ്യോഗക്കയറ്റത്തിനും യോഗ്യത നേടും.

കോഴ്‌സ് ഫീസ് 1500 രൂപയും പരീക്ഷാ ഫീസ് 300 രൂപയുമാണ്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തുടര്‍വിദ്യാകേന്ദ്രങ്ങള്‍, ജില്ലാ ഓഫീസുകള്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ വില 100 രൂപ.

അപേക്ഷാ ഫോറം തപാലില്‍ ലഭിക്കേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതിയ 15 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറത്തക്കവിധം 100 രൂപയുടെ ഡി.ഡി സഹിതം ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലേക്കോ തിരുവനന്തപുരത്തുള്ള സംസ്ഥാന സാക്ഷരതാ മിഷന്‍ ഓഫീസിലേക്കോ അയക്കണം.

വെബ്‌സൈറ്റ്:www.literacymissionkerala.org.. ഫോണ്‍: 0471-2322253, 2322254.

Back to Top