ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ക്ക് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കും : മന്ത്രി വി.എസ

Posted on Aug 05, 07:23PMകേരളത്തിലെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ക്കുവേണ്ടി ഒരു ഏകീകൃത ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.

ഇതിനുവേണ്ടിയുളള നിയമനിര്‍മ്മാണം നടന്നുവരികയാണെന്നും കരട് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ തയ്യാറാകുമെന്നും മന്ത്രി അറിയിച്ചു. നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലെയും ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളിലെയും എല്ലാ നിയമനങ്ങളും ഈ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയായിരിക്കും നടക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2008-ല്‍ ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷനാണ് കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളിലെയും നിയമനങ്ങള്‍ക്കുവേണ്ടി ഒരു ഏകീകൃത റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശം സമര്‍പ്പിച്ചത്. ഈ നിര്‍ദ്ദേശം ഹൈക്കോടതിയും അംഗീകരിച്ചിരുന്നു.

Back to Top