തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ 23.5 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി : മന്ത്രി വി. എസ്. ശി

Posted on Aug 05, 07:22PMതിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി 23..5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു.

പത്ത് കോടി ചിലവിട്ട് കൊച്ചു വേളിയില്‍ സ്ഥാപിക്കുന്ന വ്യവസായ പാര്‍ക്ക് കേന്ദ്ര സഹായത്തോടെയാണ് നടപ്പാക്കുന്നത്. ട്രാവന്‍കൂര്‍ സള്‍ഫേറ്റ് ഫാക്ടറിയുടെ ഒരു ഏക്കര്‍ 30 സെന്റ് ഭൂമി ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്.

അമ്പത് യൂണിറ്റുകളുള്ള വ്യവസായ പാര്‍ക്കിലെ ബഹുനില മന്ദിരത്തിന്റെ നിര്‍മാണചുമതല പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മേലാറന്നൂര്‍ സര്‍ക്കാര്‍ ക്വാട്ടേഴ്‌സ്‌കളുടെ രണ്ടാം ഘട്ട നവീകരണത്തിനായി 5 കോടി 13 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

ആദ്യ ഘട്ട നവീകരണത്തിനും ഇടറോഡുകളുടെ പുനരുദ്ധാരണത്തിനും 4 കോടി 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതികളുടെ നിര്‍വ്വഹണം പുരോഗമിച്ചു വരുന്നു.

മുട്ടത്തറയില്‍ പുതിയ കംപ്യൂട്ടറൈസ്ഡ് ഡ്രൈവര്‍ ടെസ്റ്റിംഗ് ട്രാക്ക് നിര്‍മ്മിക്കുന്നതിന് 1 കോടി 45 ലക്ഷം രൂപയും വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് 2.3 കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്. ഇതിലേക്ക് ആവശ്യമായ ഒരേക്കര്‍ ഭൂമി നേരത്തെ മോട്ടോര്‍ വാഹന വകുപ്പിന് ലഭ്യമാക്കിയിരുന്നു.

കണ്ണാന്തുറ മത്സ്യ ഗ്രാമത്തിന് 2 കോടി രൂപയുടെയും പൂന്തുറ മത്സ്യ ഗ്രാമത്തിന് 2 കോടി രൂപയുടെയും പദ്ധതികള്‍ക്കായുള്ള അനുമതി തത്വത്തില്‍ ലഭ്യമായതായും മന്ത്രി അറിയിച്ചു.

Back to Top