മുന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠന ധനസഹായം

Posted on Jul 26, 06:19PMസാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ്, ബാങ്കിങ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, പി.എസ്.സി., യു.പി.എസ്.സി പരീക്ഷകള്‍ക്ക് കോച്ചിങ് നല്‍കുന്നതിനുള്ള ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതിനു മുന്നാക്ക വിഭാഗക്ഷേമ കോര്‍പറേഷന് ഭരണാനുമതി നല്‍കി ഉത്തരവായി.

പദ്ധതിയിലെ ഒന്നാം സ്‌കീമനുസരിച്ച് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് ഓറിയന്റഡ് കോഴ്‌സിന് പഠിക്കുന്ന 500 വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപ നിരക്കിലും ബാങ്കിങ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, പി.എസ്.സി., യു.പി.എസ്.സി. പരീക്ഷകള്‍ക്കുള്ള കോച്ചിങിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപാ നിരക്കില്‍ 500 വിദ്യാര്‍ത്ഥികള്‍ക്കും ധനസഹായം നല്‍കും.

അപേക്ഷകരുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. വരുമാനം കുറഞ്ഞവര്‍ക്ക് ധനസഹായത്തിന് മുന്‍ഗണന നല്‍കും. വിശദാംശങ്ങള്‍ക്ക് പി.ആര്‍.ഡി. (www.prd.kerala.gov.in) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Back to Top