എം.ബി.ബി.എസ് : പ്രവേശന നടപടികള്‍ 31-ന്

Posted on Jul 26, 06:17PMഎം.ബി.ബി.എസ് കോഴ്‌സിന് ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചവര്‍ ജൂലൈ 31 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പഴയ ആഡിറ്റോറിയത്തില്‍ എത്തണം.

രാവിലെ 8.30 ന് പ്രവേശന നടപടികള്‍ ആരംഭിക്കും. പ്രവേശനത്തിന് വരുന്ന വിദ്യാര്‍ത്ഥികള്‍ ചുവടെ പറയുന്ന രേഖകളുടെ അസലും ഒരു പകര്‍പ്പും സഹിതം രക്ഷകര്‍ത്താക്കളോടൊപ്പം ഹാജരാകണം.

അഡ്മിറ്റ് കാര്‍ഡും അലോട്ട്‌മെന്റ് ലറ്ററും(എന്‍ട്രന്‍സ് കമ്മീഷണര്‍ നല്‍കിയിട്ടുള്ളത്), 10-12 ക്ലാസുകളിലെ മാര്‍ക്ക് ലിസ്റ്റും പാസ് സര്‍ട്ടിഫിക്കറ്റും. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, കോഴ്‌സ് ആന്റ് കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ്, ഫീസ് അടച്ച എസ്.ബി.ടിയുടെ ഒറിജിനല്‍ രസീത്, ഹെപ്പറ്റൈറ്റിസ്-ബി, എം.എം.ആര്‍, ചിക്കന്‍ പോക്‌സ് എന്നീ രോഗങ്ങള്‍ക്കെതിരെ കുത്തിവെയ്പ് നടത്തിയതിന് രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ സര്‍ട്ടിഫിക്കറ്റ്, അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഗവണ്‍മെന്റ് ഡോക്ടര്‍ നല്‍കിയ മെഡിക്കല്‍ ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്.

നാലു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ. കോളേജില്‍ അടക്കേണ്ട യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷനും മറ്റുമുള്ള തുക, ജനനതീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (10-12 ക്ലാസിലെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മതിയാകും).

മറ്റു സംസ്ഥാന/ബോര്‍ഡുകളില്‍ നിന്നും പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.എസ്.സി. പരീക്ഷകള്‍ ജയിച്ചവര്‍ എലിജിബിലിറ്റി/മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ബോണ്ട് നല്‍കുന്നതിനുള്ള 100 രൂപയുടെ മുദ്രപത്രം (മുദ്രപത്രത്തില്‍ പ്രിന്റ് ചെയ്യേണ്ട വിശദാംശങ്ങള്‍ പ്രവേശനത്തിന് വരുമ്പോള്‍ മെഡിക്കല്‍ കോളേജ് ലൈബ്രറിയില്‍ നിന്നും സൗജന്യമായി പ്രിന്റ് ചെയ്തു നല്‍കുന്നതാണ്.

നേരത്തെ പ്രിന്റ് ചെയ്ത മുദ്രപത്രം സ്വീകരിക്കുന്നതല്ല). എന്‍ട്രന്‍സ് പരീക്ഷക്ക് ലഭിച്ച മാര്‍ക്ക് ഷീറ്റിന്റെ പകര്‍പ്പ് (മാര്‍ക്ക് ഡാറ്റാ ഷീറ്റ്), വിദ്യാര്‍ത്ഥിയുടെ ആധാര്‍/വോട്ടര്‍ ഐ.ഡി/പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പ്, കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ലഭിച്ചവര്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ 0471 2528383 എന്ന നമ്പരില്‍ രാവിലെ 10 മണി മുതല്‍ അഞ്ച് മണിവരെ ലഭിക്കും.

Back to Top