വേള്‍ഡ് ഫുഡ് പ്രോഗ്രാം പ്രതിനിധി സംഘം ഭക്ഷ്യമന്ത്രിയെ സന്ദര്‍ശിച്ചു

Posted on Jul 26, 06:14PMസംസ്ഥാനത്ത് പൊതുവിതരണരംഗത്ത് സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിശദ പഠന റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള ആശയങ്ങള്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വേള്‍ഡ് ഫുഡ് പ്രോഗ്രാം പ്രതിനിധികളുമായി പങ്കുവച്ചു.

വേള്‍ഡ് ഫുഡ് പ്രോഗ്രാം കണ്ട്രി ഡയറക്ടര്‍ മൈക്കിള്‍ ജെന്‍സണ്‍, പോസ്‌റ്റോണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ഹെഡ് ആശിഷ് ജിന്ന, വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ടിപിഡിഎഫ് പ്രോഗ്രാം ഓഫീസര്‍ പ്രത്യാന പൈന്താങ്കര്‍ എന്നിവരാണ് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബിന്റെ ചേംബറില്‍ ഇതു സംബന്ധിച്ചു നടന്ന ആശയവിനിമയത്തില്‍ പങ്കെടുത്തത്.

പൊതുവിതരണ രംഗത്തെക്കുറിച്ച് സംഘം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന താല്‍പര്യത്തിനുതകുന്നതെന്ന് വ്യക്തമായ സാഹചര്യത്തില്‍ പഠന റിപ്പോര്‍ട്ടില്‍ ഇതുള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും.

റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ അപെക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കും.

Back to Top