കോമ്പൗണ്ടിംഗ് നികുതി : ശുപാര്‍ശകള്‍ പരിഗണിക്കും - മുഖ്യമന്ത്രി

Posted on Jul 24, 09:57PMകോമ്പൗണ്ടിംഗ് നികുതിയുടെ കാര്യത്തില്‍ വ്യവസായത്തിന് സഹായകമാവുന്ന ശുപാര്‍ശകള്‍ പരിഗണിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവില്‍ സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്ന നികുതിയില്‍ കുറവ് വരാത്ത തരത്തില്‍ വ്യാപാര മേഖലയെ പിന്തുണയ്ക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ പരിഗണന നല്‍കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റ് പ്രൊപ്പോസലില്‍ നിന്നും പിന്നോട്ട് പോകാനാവില്ലെങ്കിലും ആവശ്യമായ പരിഗണന നല്‍കാന്‍ ശ്രമിക്കാമെന്ന് ചര്‍ച്ചയില്‍ ധനമന്ത്രി കെ.എം.മാണി പറഞ്ഞു.

അഞ്ച് ശതമാനം നികുതി ഒരു ശതമാനമാക്കി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അസോസിയേഷന്‍ ഭാരവാഹികള്‍ മുന്നോട്ടുവച്ചത്. ധനവകുപ്പ് സെക്രട്ടറി വി.പി.ജോയിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to Top