നീണ്ടകരയില്‍ ചെറിയ വള്ളങ്ങള്‍ മാത്രം അടുപ്പിക്കും

Posted on Jul 24, 09:55PMട്രോളിംഗ് നിരോധന സമയത്ത് നീണ്ടകരയില്‍ ജൂലൈ 26 മുതല്‍ ചെറിയ വള്ളം മാത്രം അടുപ്പിക്കാന്‍ തീരുമാനം.

ഫിഷറീസ്-തുറമുഖമന്ത്രി കെ.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ബോട്ടുടമകളുടെ അസോസിയേഷന്‍, പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഫിഷറീസ് ഡയറക്ടറെ ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും പ്രായോഗികമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം സര്‍ക്കാര്‍ പരിഗണിക്കും.

ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാത്തിലാണ് ട്രോളിംഗ് നിരോധനമെന്നതിനാല്‍ അതില്‍ ഇടപെടാന്‍ കഴിയില്ല, മന്ത്രി കെ.ബാബു അറിയിച്ചു.

തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, കൊല്ലം ജില്ലാ കളക്ടര്‍ ബി.മോഹനന്‍, ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി, വിവിധ യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to Top