കായലുകളുടെ സന്തുലിത വികസനം : 5225.11 ലക്ഷത്തിന്റെ പദ്ധതിക്ക് ഭരണാനുമതി

Posted on Jul 23, 10:30PMആലപ്പുഴ കായല്‍ മേഖല മുഖ്യകേന്ദ്രമാക്കി സംസ്ഥാനത്തെ കായല്‍ ശൃംഖലകളുടെ സന്തുലിത ടൂറിസം വികസനത്തിനുള്ള 5225.11 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കി ഉത്തരവായി.

കേന്ദ്ര സഹായമായി 4762.48 ലക്ഷം രൂപയും സംസ്ഥാന വിഹിതമായി 462.63 ലക്ഷം രൂപയും ലഭ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഏഴ് ഹൗസ് ബോട്ട് ടെര്‍മിനലുകളും (1495.02 ലക്ഷം) രണ്ട് നൈറ്റ് ഹാള്‍ട്ട് ടെര്‍മിനലുകളും (1310.29 ലക്ഷം) നിര്‍മ്മിക്കും, കൂടാതെ നാലു മൈക്രോ ഡെസ്റ്റിനേഷന്‍സുകളുടെ വികസനവും (553.90 ലക്ഷം) രണ്ടു ബീച്ചുകളുടെ വികസനവും (262.36 ലക്ഷം) ആലപ്പുഴ ടൗണിന്റെ വികസനവും (1214.73 ലക്ഷം) പദ്ധതി പ്രദേശത്തെ പരിസ്ഥിതി സംരക്ഷണവും (140 ലക്ഷം) നടപ്പാക്കും. കിറ്റ്‌കോ, കെ.ഐ.ഐ.ഡി.സി.ഒ. എന്നീ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ 36 മാസം കൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.

ആലപ്പുഴ കേന്ദ്രമായി ആയിരത്തോളം ഹൗസ് ബോട്ടുകള്‍ വേമ്പനാട്ടു കായലില്‍ സവാരി നടത്തുകയും ടൂറിസം, വ്യവസായങ്ങള്‍ എന്നിവയ്ക്കായി കായലുകളെ അമിതമായി ഉപയോഗപ്പെടുത്തുന്നതുമൂലം വേമ്പനാട്ട് കായല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് കായല്‍ ഇക്കോ വ്യവസ്ഥ സംരക്ഷിക്കുന്നതിനും സന്തുലിത ടൂറിസം വികസനത്തിനു ഊന്നല്‍ നല്‍കിയുമുള്ള പ്രോജക്ട് റിപ്പോര്‍ട്ട് സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം വകുപ്പിനു സമര്‍പ്പിച്ചത്.

കേന്ദ്രം റിപ്പോര്‍ട്ട് അംഗീകരിച്ച് ആദ്യഗഡുവായി 238.12 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ക്ക്www.prd.kerala.gov.in സന്ദര്‍ശിക്കുക. (ഉത്തരവ് ഇ-മെയിലില്‍.)

Back to Top