പ്രതിവാര ചലച്ചിത്ര പ്രദര്‍ശനം

Posted on Jul 23, 10:29PMസംസ്ഥാന ചലച്ചിത്ര അക്കാഡമി വിദ്യാര്‍ത്ഥികള്‍ക്കും സിനിമാസ്വാദകര്‍ക്കുമായി എല്ലാ വെള്ളിയാഴ്ചകളിലും ചലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കും.

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്‌സ് കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്ര പ്രദര്‍ശനം.

ജൂലൈ 26 മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 6-ന് തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്‌സ് കോളേജ് ഹാളില്‍ നടക്കുന്നപ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്.

ഫെഡറിക്കോ ഫെല്ലിനിയുടെ 'എയ്റ്റ് ആന്റ് ഹാഫ്' ആണ് ആദ്യ ചിത്രം. ഓഗസ്റ്റ് 2-ന് അകിര കുറസോവയുടെ 'സെവന്‍ സാമുറായ്', 9-ന് റൊമന്‍ പൊളന്‍സ്‌കിയുടെ 'നൈഫ് ഇന്‍ ദ വാട്ടര്‍', 16-ന് ജോര്‍ജസ് ക്ലുസോട്ടിന്റെ 'വേജസ് ഓഫ് ഫിയര്‍', 23-ന് ഇഗ്മര്‍ ബെര്‍ഗ്മാന്റെ 'വൈല്‍ഡ് സ്‌ട്രോബറീസ്' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Back to Top