സാങ്കേതിക സര്‍വകലാശാല : കരട് നിയമം തയ്യാറായി -മന്ത്രി പി. കെ. അബ്ദുറബ്ബ്

Posted on Jul 23, 10:29PMസംസ്ഥാനത്ത് സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വിദ്യാഭ്യാസ വകുപ്പുമന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു.

ഇതു സംബന്ധിച്ച കരടു നിയമം തയ്യാറായിട്ടുണ്ട്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് റിസേര്‍ച്ച് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികളുടെ അറിവും ഭാവനയും ഉപയോഗിച്ച് സംരഭകരാകാന്‍ ശ്രമിക്കണം. തൊഴില്‍ നേടുകയും തൊഴില്‍ കൊടുക്കുകയും ചെയ്യുന്ന തരത്തിലേക്ക് വിദ്യാഭ്യാസം വളരണം.

സംസ്ഥാനം സാങ്കേതിക വിദ്യാഭ്യാസ കാര്യത്തില്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ലോകോത്തരമായ വെല്ലുവിളികളെ നേരിടാന്‍ പാകത്തിലുള്ള വിദ്യാഭ്യാസമായിരിക്കണം കേരളം നല്‍കുന്നത്.

എസ്.സി.എസ്.ടി. വനിതാ ഹോസ്റ്റലിന്റെ ശിലാസ്ഥാപനം കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. ശശിതരൂര്‍ നിര്‍വ്വഹിച്ചു.

Back to Top