റോള്‍ബോള്‍ താരം മനോജിന് സര്‍ക്കാര്‍ ധനസഹായം

Posted on Jul 23, 10:54AMഒക്‌ടോബര്‍ 3 മുതല്‍ 6 വരെ കെനിയയിലെ നൈറോബിയില്‍ നടക്കുന്ന ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍, കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക റോള്‍ബോള്‍ ടീമംഗമായ തിരുവനന്തപുരം മണക്കാട് സ്വദേശി എന്‍. മനോജിനെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഒരു ലക്ഷം രൂപയുടെ ധനസഹായം നല്‍കി അനുമോദിച്ചു.

2003 മുതല്‍ സംസ്ഥാന ടീമിലും 2008 മുതല്‍ കേരള നാഷണല്‍ ടീമിലും പങ്കെടുത്തുവരുന്ന മനോജ് ആദ്യമായാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്.

ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പത്മിനി തോമസ്, സെക്രട്ടറി റസാക്ക്, ടി.എം. ശങ്കരനാരായണ അയ്യര്‍ എന്നിവര്‍ പങ്കെടുത്തു.

Back to Top