വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെല്‍ - മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

Posted on Jul 23, 10:53AMസംസ്ഥാനത്തെ 14 ജില്ലാ ആശുപത്രികളിലും ആറ് താലൂക്ക് ആശുപത്രികളിലും നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍.ആര്‍.എച്ച്.എം.ഭൂമിക കേന്ദ്രങ്ങളെ വിപുലീകരിച്ച് വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെല്‍ പ്രവര്‍ത്തന കേന്ദ്രങ്ങളായി നിശ്ചയിച്ചുകൊണ്ടും ഈ സെല്ലിന്റെ പ്രവര്‍ത്തനത്തിനായി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ചുമതലകളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായി.

ലൈംഗിക പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും ഇരയാകുന്നവര്‍ക്ക് ഒരു കുടക്കീഴില്‍ വൈദ്യ, നിയമ, പോലീസ്, കൗണ്‍സിലിംഗ്, സംരക്ഷണം തുടങ്ങിയ എല്ലാ സേവനങ്ങളും വണ്‍ സ്റ്റോപ്പ് ക്രൈസിസ് മാനേജ്‌മെന്റ് സെല്‍ മുഖേന ലഭ്യമാകും.

വിശദാംശങ്ങള്‍www.prd.kerala.gov.inവെബ്‌സൈറ്റിലുണ്ട്. (ഉത്തരവ് ഇ-മെയില്‍ ചെയ്തിട്ടുണ്ട്)

Back to Top