തൈക്കാട്ടുശ്ശേരി പാലം ജനുവരി 31ന് ഉദ്ഘാടനം ചെയ്യും

Posted on Jul 23, 10:53AMആലപ്പുഴ ജില്ലയിലെ തുറവൂര്‍ തൈക്കാട്ടുശ്ശേരി പാലം 2014 ജനുവരി 31ന് ഉദ്ഘാടനം ചെയ്യും.

തൈക്കാട്ടുശ്ശേരി, മാക്കേക്കടവ്-നേരെക്കടവ് പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഈ തീരുമാനം.

പാലത്തിനായുള്ള സ്ഥലം അടിയന്തരമായി ഏറ്റെടുക്കുവാന്‍ ആലപ്പുഴ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. മാക്കേകടവ്-നേരെകടവ് പാലത്തിന്റെ രൂപകല്‍പന പുറത്തുകൊടുത്തു തയ്യാറാക്കാനും ശിലാസ്ഥാപനം നവംബര്‍ ഒന്നിന് നടത്തുവാനും തീരുമാനിച്ചു.

നേരെകടവ് മുതല്‍ ഉദയനാപുരം വരെയുള്ള റോഡിന്റെ വീതികൂട്ടുന്നതിന് പുതിയ അലൈന്‍മെന്റ് തയ്യാറാക്കുന്നതിനുള്ള പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റോഡുകളുടെയും പാലങ്ങളുടെയും ചുമതലയുള്ള പൊതുമരാമത്ത് ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തി.

യോഗത്തില്‍ കേന്ദ്ര വ്യോമയാനവകുപ്പ് സഹമന്ത്രി കെ.സി. വേണുഗോപാല്‍, എംപി ജോസ് കെ. മാണി, എംഎല്‍എ മോന്‍സ് ജോസഫ്, പൊതുമരാമത്ത് സ്‌പെഷ്യല്‍ സെക്രട്ടറി കെ. സോമരാജന്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍, ആലപ്പുഴ ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍, കോട്ടയം ഡെപ്യൂട്ടി കളക്ടര്‍ സി.കെ. പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

Back to Top